Monday, June 8, 2009

കേരളത്തില്‍ ഇന്ന്...


ചിത്ര സൂചന :

അച്യുംമാവനും ജനങ്ങളും .....വിശ്വാസത്തിന്റെ ചങ്ങല....ഭൂമി...

പിണറായിയും കൂട്ടരും.... സ്വന്തം തെറ്റ് തിരുത്താതെ അച്ച്ച്ചുംമാവനെ ഉന്നം വക്കുന്നു.... അധികാരത്തിന്ടെ ബന്ധനം... ആകാശത്തില്‍ വസിക്കുന്നവര്‍...

പിണറായിക്ക് മീതെ ഒരു ഊരാക്കുടുക്ക്‌... ലാവലിന്‍ ..... സി ബി ഐ കുരുക്കുന്നത്...

Friday, June 5, 2009

ഐ- യുദ്ധം

കാലഹരണപ്പെട്ട യുദ്ധങ്ങള്‍ക്കും വാക്കുതര്ക്കങ്ങള്ക്കും അടി തെറ്റി. പുതു യുഗത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇന്റെര്‍നെറ്റിന്റെ മാസ്മരികത.

ഓര്‍ക്കുട്ട് ന്റെ പുതുനയങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന കാമ്പസിന്റെ പുതുതലമുറ. ഗവേഷണത്തിനും പിരിമുരുക്കതിനും ഇടവേളകളിലെ ശാന്തയുധം.

സുച്ചുമോനാണ് അവതാരകന്‍...മറ്റുള്ളവരെ ചൊറിയുക, തോണ്ടുക എന്നിവയാണ് ഇഷ്ടവിനോദം. നിറയെ ആദര്‍ശങ്ങളാണ്...വയറു നിറയെ ചീത്ത കേട്ടാല്‍ നിശ്ശബ്ദത പാലിക്കും... നിങ്ങളെപ്പോലുള്ള അല്പന്മാരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ആപ്തവാക്യം.

അഭിപ്രായങ്ങളില്‍ വിപ്ലവകാരി...പണ്ടു രാജഭരണം നഷ്ടപ്പെട്ടെന്നു പള്ളു പറയുന്ന കുങ്ങുഫു വര്‍മയാണ്. സുച്ചുമോന് ഏറ്റവും ഭയമുള്ള വ്യക്തി..തൊലിയുരിച്ചു കളയും... വാചകങ്ങള്‍ക്കും ആശയങ്ങള്‍ക്കും ചവിട്ടുതെക്കലുകള്‍ക്കും ആവേശം ജന്മസിദ്ധം.

പച്ചാളം ഭാസി കഥയിലെ നിശബ്ദത കഥാപാത്രമാണ് ...കമന്റ്‌ കളിലെ തുടക്കക്കാരനായും ഇടവേളകളിലെ ഉള്പ്രേരകമായും ഇയാള്‍ വര്‍ത്തിക്കുന്നു. സുച്ചുമോന് ദേഷ്യമുള്ള മറ്റൊരു കഥാപാത്രം.

മറുനാട്ടില്‍ (ഇറ്റലി) ഇരുന്നു വെറുതെ ചീത്ത വാങ്ങുന്നതില്‍ വിരുതനാണ് ബഹളം...എന്തിനാണിത് ചെയ്യുന്നതെന്ന് ആര്ക്കും അറിഞ്ഞുകൂടാ...എന്നാല്‍ തലനിറയെ അമര്‍ഷമാണ്‌ ...തൊണ്ട നിറയെ അമിട്ടുകുട്ടി പൊട്ടുന്ന പോലത്തെ ശബ്ദവും..ഈയിടെ സംസ്കാരം എന്ന വാക് ഇദ്ധേഹം വിലക്ക് വാങ്ങി...ബോലോഗ്ന യിലുരുന്നു കുരക്കരുതെന്നു ആര് പറഞ്ഞിട്ടും...എനിക്കൊന്നുമില്ല എന മട്ടിലൊരു കൂസലില്ലായ്മ...

ഐ- യുദ്ധം കൊഴുക്കുമ്പോള്‍ ഇടക്ക് വന്നു താരമായവനാണ് ലിത്തോഗ്രാഫി മാരാര്‍...കുറിക്കു കൊള്ളുന്ന വാക്കുകള്‍... വാക്കുകളുടെ നിലവാരത്തേക്കാള്‍ ലക്ഷ്യബോധമാണ് പ്രധാനം...ആര്ക്കും തോല്പ്പിക്കാനാകാത്ത പ്രകൃതം....പല കമന്റടി കാര്ന്നര്മാരെയും കവച്ചു വച്ചു കടന്നു പോയതിന്റെ അഹന്തയുണ്ട്.

കഥയിലെ നായക കഥാപാത്രം ഇനിയാണ് വരുന്നതു. "കുട്ടന്‍ കുളങ്ങര അര്‍ജുനന്‍" എന്നറിയപ്പെടുന്ന മിസ്റ്റര്‍ ഇതിഹാസ്. ആനപ്രേമം മൂത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചവന്‍...അങ്ങനെ ഇഷ്ടപ്പെടുന്ന ആനയുടെ പേരു വീണു...ഒര്കുടിലെ കലാപകാരി എന്ന് സ്വയം സാക്ഷ്യപത്രം. പക്ഷെ തിരിച്ചടികളില്‍ ഏറ്റവും പതറിപ്പോയത് ഈ കഥാപാത്രമാണ്.

കാമ്പസിലെ ഏറ്റവും മനോഹര വര്‍ണങ്ങള്‍ തേടിപ്പോയ ഇവന് ഒരു മൂലയിലെ പൂക്കള്‍ വല്ലാതെ പിടിച്ചു. അവിടെ ഒരു പ്രണയം മുളച്ചു... അത് സുഹൃത്തുക്കള്‍ അറിഞ്ഞപ്പോള്‍ ഐ -യുദ്ധത്തിലൂടെ ഒളിയമ്പുകള്‍ തുടങ്ങി. പ്രണയിനിയുടെ പേരു പറയാതെ എല്ലാവരും ഇവരുടെ കഥ പറഞ്ഞപ്പോള്‍ അആനപ്രേമി തകര്ന്നു...തൃശ്ശൂര്‍ പൂരം കഴിഞ്ഞതും ഒര്കുടിലെ ആദ്യത്തെ ആത്മഹത്യ...

അക്കൌന്ടു ഡിലീറ്റ് ചെയ്തു...


അങ്ങനെ കാഴ്ചകള്‍ കാണാതെ...കുത്തുവാക്കുകള്‍ കേക്കാതെ സമാധാനമായ ജീവിതം...ഇനി ഒന്നും പേടിക്കണ്ട...പ്രണയിനി തലയില്‍ കുടുങ്ങുമോ എന്ന ഭയവും വേണ്ട...

കുറച്ചു കാലത്തെ വനവാസം...

പ്രണയിനി ഗവേഷണം ചെയ്യാന്‍ പുറം നാടുകളിലേക്ക്...

പുതിയൊരു അക്കൌന്റ്റ്‌ വിസിറ്റ് കണ്ടു ഞാന്‍ നോക്കിയപ്പോള്‍ പരിചിതമായൊരു അപരിചിതന്റെ പേരു...

"അര്‍ജുനന്‍ പട്ടാമ്പി"

പുനര്‍ജനി...